നെടുമങ്ങാട്: വിദ്യാലയ പരിസരങ്ങൾ പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ' യെല്ലോ ലൈൻ' പദ്ധതിയുടെ ആനാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ചുള്ളിമാനൂർ എസ്.എച്ച്.യു പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പെയിൻ 25 വരെ തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.