തിരുവനന്തപുരം: മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണയ്ക്കായി സ്ഥാപിച്ച പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം 22ന് ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡോ.കെ.എൻ പണിക്കർ അദ്ധ്യക്ഷനാകും. കവയത്രി സുഗതകുമാരി മുഖ്യാതിഥിയാകും. പന്ന്യൻ രവീന്ദ്രൻ, ഡോ.തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിക്കും. ചിന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന 'നവോത്ഥാന കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.