വർക്കല: ചാണക കുഴിയിൽ വീണ ഗർഭിണിപ്പശുവിനെ വർക്കല ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി .കവലയൂർ കൊടിതുക്കിക്കുന്ന് മഠത്തിൽചിറ പുത്തൻ വീട്ടിൽ ഷാജഹാന്റെ ഫാമിലെ പശുവാണ് വീടിന് സമീപമുളള ചാണക കുഴിയിൽ വീണത്.കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് സംഭവം . പശുവിനെ രക്ഷപ്പെടുത്താൻ ഷാജഹാനും തൊഴിലാളികളും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പശുവിനെ സുരക്ഷിതമായി കരയ്കെത്തിച്ചു.ഫയർസ്റ്റേഷൻ ഓഫീസർ കെ.വി സുനിൽകുമാർ ,ഗ്രേഡ് അസി.ഓഫീസർ ഡി.രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.