apakadam

പാലോട്: ഇന്നലെ പുലർച്ചെ പാലോട് കുശവൂർ ജംഗ്ഷനിൽ ധനശ്രീ മോട്ടോഴ്സിന് മുന്നിൽ എയർപോർട്ടിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. സൈക്കിൾ പഞ്ചർ സ്ഥാപനം നടത്തുന്ന ആളിനെ ഇടിച്ചതിനു ശേഷം മറിയുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിഞ്ഞാർ സ്വദേശി സുബിനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഇവർക്ക് പരിക്കില്ല.