തിരുവനന്തപുരം: കോൺട്രാക്ട് വർക്ക് തരപ്പെടുത്തി നൽകാമെന്ന വ്യാജേന യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വാർഡിൽ നമ്പവൻക്കാവ് ദേവികൃപ വീട്ടിൽ വിജയനെയാണ് (55) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് സ്വദേശിയായ രതീഷിന്റെ പരാതിയിലാണ് അറസ്റ്റ്. കോൺട്രാക്ട് വർക്ക് തരപ്പെടുത്താമെന്നു പറഞ്ഞ് രതീഷിനെ കൂട്ടിക്കൊണ്ടുപോയി ഗാന്ധാരിയമ്മൻ കോവിലിന് സമീപമുള്ള ഇടറോഡിൽ വച്ച് ബൈക്കിൽ നിന്ന് തള്ളിയിട്ട് ബാഗിൽ വച്ചിരുന്ന പണവുമായി ഓടി രക്ഷപെട്ടു എന്നാണ് പരാതി. പ്രതി ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും പല സ്റ്രേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. തമ്പാനൂർ എസ്.ഐമാരായ ജിജുകുമാർ, അരുൺ രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.