വർക്കല : ഗുരുധർമ്മ പ്രചരണ സഭാ പ്ളാവഴികം - വിളഭാഗം യൂണിറ്റുകൾ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ജി.ഡി.പി. എസ് വർക്കല മണ്ഡലം പ്രസിഡന്റ് എസ്. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് യൂണിറ്റുകളുടെ രൂപീകരണം നടന്നത്. സമ്മേളനം ശ്രീനാരായണ ധർമ്മസംഘം മുൻ ഖജാൻജി സ്വാമി പരാനന്ദ ഉദ്ഘാടനം ചെയ്തു.മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ഡോ. സുശീല, കേന്ദ്ര കമ്മിറ്റി അംഗം കെ.ജി. സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി വാമനപുരം മനോഹരൻ, എസ്. പ്രകാശം, ശശികുമാർ, കെ. സുഭദ്ര, ഉണ്ണികൃഷ്ണൻ, ഷാജി ഗോപിനാഥൻ, കോഹിന്നൂർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഹരിദാസ് (രക്ഷാധികാരി), ഗിരിജ. സി. ബാബു (പ്രസിഡന്റ്), സലിം സദാശിവൻ (സെക്രട്ടറി), ബ്രിജി രാജ് (ഖജാൻജി) എന്നിവരെയും ഇരുപത്തിനാല് അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.