pinarayi-

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ സർവകലാശലകൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.. തൈക്കാട് ഗസ്​റ്റ് ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സ്ഥാപനങ്ങൾ കേരളത്തിൽ വന്നപ്പോൾ അവർക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതിന് മാ​റ്റമുണ്ടാവണം ഒരു സർവകലാശാലയിൽ പഠിക്കുന്ന കുട്ടിക്ക് സൗകര്യാർത്ഥം മ​റ്റൊരു സർവകലാശാലയിൽ സെമസ്​റ്റർ തുടരാനാവുമോയെന്ന് പരിശോധിക്കണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് ബന്ധപ്പെടുന്നു.. ഈ സാഹചര്യത്തിൽ നഴ്‌സിംഗ് കോളേജുകളിൽ ഇംഗ്‌ളീഷിനു പുറമെ മ​റ്റു വിദേശ ഭാഷകളും പഠിപ്പിക്കുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്റി പറഞ്ഞു.

വിദൂര, റഗുലർ പഠനത്തിന്

ഒരേ സിലബസാക്കണം.

പ്രധാന സർവകലാശാലകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാവണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. സിലബസ് പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണം. വിദൂര പഠനത്തിനും റഗുലർ പഠനത്തിനും ഒരേ സിലബസാക്കണം. ഇ ഗ്രാന്റുകൾ സമയബന്ധിതമായി നൽകണം. അധ്യാപക വിദ്യാർത്ഥി അനുപാതം യു.ജി.സി മാനദണ്ഡമനുസരിച്ചാകണം. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള 150 പഠന ദിവസങ്ങൾ കർശനമായി നടപ്പാക്കണം. സർകലാശാലകളിൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇന്റഗ്രേ​റ്റഡ് മാസ്‌​റ്റേഴ്‌സ് കോഴ്‌സുകൾ പരിഗണിക്കണം.

വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും ആകർഷിക്കാൻ ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തണം. അന്തർദ്ദേശീയ നിലവാരമുള്ള ഹോസ്​റ്റലുകളും വരണം. പ്ലേസ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തണം.. മെഡിക്കൽ പി.ജി കോഴ്‌സുകൾ കൂടുതൽ ആരംഭിക്കണം. പുതിയതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളെ സൂപ്പർ സ്‌പെഷ്യാലി​റ്റി ആശുപത്രികളാക്കി പി.ജി കോഴ്‌സുകൾ ആരംഭിക്കണം. .

കേരള , എം.ജി, കുസാ​റ്റ്, കാലിക്ക​റ്റ്, ഫിഷറീസ്, ആരോഗ്യം, സംസ്കൃതം, കാർഷിക, സാങ്കേതികം , മലയാളം , വെ​റ്ററിനറി , കലാമണ്ഡലം, കണ്ണൂർ, നിയമ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ,ഉന്നതവിദ്യാഭ്യാസ മന്ത്റി ഡോ. കെ.ടി. ജലീൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈ​റ്റസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, സെക്രട്ടറി ശിവശങ്കർ എന്നിവർ പങ്കെടുത്തു.