തിരുവനന്തപുരം: കവിതാരചന മത്സരത്തിലും ന്യൂജെൻ ടച്ച്. ഇത്തവണത്തെ തിരുവനന്തപുരം ജില്ലാകലോത്സവത്തിലെ ഹയർ സെക്കൻഡറി വിഭാഗം കവിതാരചന മത്സരത്തിലാണ് എന്റെ സെൽഫി എന്ന വിഷയം കടന്നുവന്നത്. 'ഇരുൾ പടരുന്നിടങ്ങൾ' എന്നതായിരുന്നു ഈ വിഭാഗത്തിലെ കഥാവിഷയം. 'അവൾക്കും ചിലത് പറയാനുണ്ട്' എന്നതായിരുന്നു ഹൈസ്‌കൂൾ വിഭാഗം കഥാരചനയുടെ വിഷയം. 'നിഴലുകളിൽ' എന്നതായിരുന്നു ഈ വിഭാഗത്തിലെ കവിതാരചനയ്ക്കുള്ള വിഷയം. 'അമ്മ മനസ്' ന്റെ വിവിധ ഭാവങ്ങളെ യു.പി വിഭാഗം മത്സരാർത്ഥികൾ കഥയാക്കിയപ്പോൾ 'ഒരു മൊട്ടിന്റെ സ്വപ്നം' എന്നതായിരുന്നു കവിതയുടെ വിഷയം.