തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് ബ്രഹ്മോസ് എയ്റോ സ്പേയ്സ് സ്റ്റാഫ് യൂണിയൻ ചാക്കയിലെ ബ്രഹ്മോസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ളൈനസ് റൊസാരിയോ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി സജീവ് സ്വാഗതവും ദീപുകുമാർ നന്ദിയും പറഞ്ഞു.