കിളിമാനൂർ: മുളമന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 2016 - 18, 2017-19 വർഷം പഠിച്ച വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് വിതരണം തുടങ്ങി. വിദ്യാർത്ഥികൾ 30ന് മുമ്പ് തിരിച്ചറിയൽ രേഖകളുമായെത്തി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.