photo

ചേർത്തല:എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുഴഞ്ഞുവീണു മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് 9-ാം വാർഡിൽ പുഞ്ചചിറയിൽ വിനോദ് പുഞ്ചച്ചിറ(55)ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 7മണിയോടെ വീടിന് സമീപത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കെ.വി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം,എൻ.സി.പി ജില്ലാ സെക്രട്ടറി,ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.പരേതരായ രാമകൃഷ്ണന്റെയും കാഞ്ചനവല്ലിയുടെയും മകനാണ്.അവിവാഹിതനായിരുന്നു.