തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം 37 ഇനങ്ങൾ അവസാനിച്ചപ്പോൾ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ വിഭാഗങ്ങളിലായി 162 പോയിന്റുമായി കിളിമാനൂർ സബ്‌ജില്ല മുന്നിൽ. 147 പോയിന്റ് നേടിയ കാട്ടാക്കടയാണ് രണ്ടാം സ്ഥാനത്ത്. 138 പോയിന്റുമായി തിരുവന്തപുരം നോർത്ത് മൂന്നാംസ്ഥാനത്തുണ്ട്. യു.പി വിഭാഗത്തിൽ 43 പോയിന്റ് നേടിയ കിളിമാനൂർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. പാലോട്, ആറ്റിങ്ങൽ ഉപജില്ലകൾ 40 പോയിന്റുമായി രണ്ടാം സ്ഥാനത്തും 35 വീതം പോയിന്റുകളുമായി കണിയാപുരം, കാട്ടാക്കട, തിരുവനന്തപുരം നോർത്ത് സബ്‌ജില്ലകൾ മൂന്നാം സ്ഥാനത്തുമുണ്ട്. എച്ച്.എസ് വിഭാഗത്തിൽ 71 പോയിന്റാണ് കിളിമാനൂരിനുള്ളത്. പാറശാല - 67, കാട്ടാക്കട- 61 എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ 51 പോയിന്റുമായി കാട്ടാക്കടയാണ് മുന്നിൽ. 48 പോയിന്റുമായി കിളിമാനൂർ രണ്ടാം സ്ഥാനത്താണ്. 46 പോയിന്റുമായി തിരുവനന്തപുരം സൗത്താണ് തൊട്ടുപിന്നിൽ. യു.പി അറബിക്കിൽ 10 പോയിന്റുമായി കിളിമാനൂർ മുന്നിലാണ്. എട്ട് പോയിന്റുള്ള ആറ്റിങ്ങൽ രണ്ടാമതും ആറ് പോയിന്റുള്ള കണിയാപുരം രണ്ടാം സ്ഥാനത്തുമാണ്. എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനായി അഞ്ച് വീതം പോയിന്റുകൾ നേടി പാറശാലയും പാലോടും ആറ്റിങ്ങലും നെടുമങ്ങാടും ഒപ്പത്തിനൊപ്പമാണ്.