ആര്യനാട്:ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരൻ മരിച്ചു. ഉഴമലയ്ക്കൽ കുളപ്പട സുവർണ നഗർ കല്ലുപാലം തടത്തരികത്ത് വീട്ടിൽ അഷ്റഫിന്റെയും സനൂജയുടെയും മകൻ അൻസാർ(18) ആണുമരിച്ചത്. ശനിയാഴ്ച രാത്രി മംഗലാപുരത്ത് വച്ചായിരുന്നു അപകടം.തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മരിച്ചു. കഠിനംകുളം മുണ്ടൻചിറയിൽ ദഫ് മുട്ട് പരിപാടിയിൽ പങ്കെടുക്കാൻ പോകവെ അൻസാർ ഓടിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന അബ്ദുള്ള, താഹ എന്നിവർ ചികിത്സയിലാണ്.സഹോദരൻ: അഫ്സൽ.