‍ കല്ലമ്പലം: മടവൂർ എൽ.പി.എസിലെ കുരുന്നുകൾ സ്കൂളിന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി വായനശാല തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ജവാദ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബി.പി.ഒ സുരേഷ് ബാബു, വാർഡംഗം ലീന, പി.ടി.എ പ്രസിഡന്റ് ബിനുകുമാർ, ഹെഡ്മാസ്റ്റർ ഇക്ബാൽ, സജിത്ത് എന്നിവർ സംസാരിച്ചു.