തിരുവനന്തപുരം:പശ്ചിമഘട്ടവും അണക്കെട്ടുകളുടെ സുരക്ഷയും സംബന്ധിച്ച് ദേശീയ ഭൂമിശാസ്ത്രപഠനകേന്ദ്രം ആക്കുളത്ത് ഇന്ന് ദേശീയ സെമിനാർ നടത്തും.കേന്ദ്രം ഡയറക്ടർ ഡോ.എൻ.പൂർണചന്ദ്രറാവു രാവിലെ 9.45ന് ഉദ്ഘാടനം ചെയ്യും.കേന്ദ്രജലകമ്മിഷൻ മുൻചീഫ് എൻജിനിയർ ഡോ.ടി.ജി.ആന്റണി,ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ ഡോ.എൻ.എച്ച്.രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിക്കും.