thotam-bhuvanachandran-ni

കല്ലമ്പലം: ജില്ലാ പഞ്ചായത്തിന്റെ മാതൃകാപദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കവി ഡോ. തോട്ടം ഭുവനചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ മോഹനൻ നായർ സ്വാഗതവും, എസ്.ആർ.ജി കൺവീനർ അരുൺ കുമാർ നന്ദിയും പറഞ്ഞു . ഹെഡ്മിസ്ട്രസ് സജനി പി.രാജ്, പി.ടി.എ വൈസ് പ്രസിഡന്റ് മഹാദേവി, അദ്ധ്യാപകൻ അരുൺ ശേഖർ എന്നിവർ സംസാരിച്ചു.