കല്ലമ്പലം: കേരള സർക്കാരിന്റെ കൃഷി പ്രോത്സാഹന പദ്ധതിയായ 'പാഠം 1 പാടത്തേക്ക്' പരിപാടിയുടെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കിഴക്കുംപുറം ഏലായിൽ മരമടി മാമാങ്കം നടക്കും. ഇതോടനുബന്ധിച്ച് കാർഷിക വിപണന മേളയും, മാതൃക കർഷകരെ ആദരിക്കുന്ന ചടങ്ങും നടക്കും. പുതു തലമുറയ്ക്ക് അന്യമായ കാർഷിക സംസ്കാരം തിരികെ കൊണ്ടുവരുന്നതിനും യുവ തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി. മുൻ എം.പി എൻ.പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി അദ്ധ്യക്ഷനാകും. അഡ്വ.ഇ.റിഹാസ് സ്വാഗതവും വൈസ് ചെയർമാൻ എം.ആർ. നിസാർ നന്ദിയും പറയും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. മണിലാൽ, ക്ഷേമകാര്യ ചെയർപേഴ്സൺ ഐ.ബി. ബിന്ദു, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ശാന്തമ്മ, നിസ നിസാർ, പഞ്ചായത്തംഗങ്ങളായ ദീപ, നജീം, മുഹമ്മദ്‌ ആസിഫ്, ബി.കെ. പ്രസാദ്, ജെസി, ഷെമീം, കുടവൂർ നിസാം, ഇ. ജലാലുദ്ദീൻ, നാവായിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.എം. താഹ, പഞ്ചായത്ത് സെക്രട്ടറി ബൽജിത്ത് ജീവൻ, വെൽഫെയർ സംസ്ഥാന ജനറൽസെക്രട്ടറി പള്ളിക്കൽ നിസാം തുടങ്ങിയവർ പങ്കെടുക്കും.