nadeelulsavam

മുടപുരം:അഴൂർ ഗ്രാമപഞ്ചായത്തിലെ ചേമ്പുംമൂല പാടശേഖരത്ത് നടന്ന നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്തിന്റെ അദ്ധ്യക്ഷതയിൽ കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.കൃഷ്ണകുമാർ,ഗ്രാമപഞ്ചായത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഴൂർ വിജയൻ,കെ.ഓമന,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി അനിലാൽ,വൈസ് പ്രസിഡന്റ് ആർ.വിജയൻ തമ്പി,പെരുങ്ങുഴി ക്ഷീര സംഘം പ്രസിഡന്റ്പ്രശാന്തൻ,സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എസ്.സത്യശീൻ ആശാരി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ.ശശിധരൻ,കൃഷി ഓഫീസർ അനശ്വര,ചേമ്പുംമൂല പാടശേഖര സമിതി സെക്രട്ടറി ദിലീപ് കുമാർ,പ്രസിഡന്റ് രാജൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.