പൂവാർ: കേരളകൗമുദി ബോധ പൗർണമി ക്ലബും എക്സൈസ്, ജനമൈത്രി പൊലീസും സംയുക്തമായി കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ റസിഡൻഷ്യൽ സ്കൂളിൽ വച്ച് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന സെമിനാർ ശാന്താറാം (റിട്ട. ഐ.എ.എസ്) ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ ജെ.വിൻസെന്റ് അദ്ധ്യക്ഷനാകും. ആശംസകൾ അർപ്പിച്ചു കൊണ്ട് കേരളകൗമുദി സർക്കുലേഷൻ മാനേജർ ജി. അനിൽകുമാർ, സ്കൂൾ മാനേജർ ശാന്തകുമാരി പ്രിൻസിപ്പൽ സ്മിതാ മോൾ, നെയ്യാറ്റിൻകര അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ അനിൽ കുമാർ, കല. എസ്.ഡി തുടങ്ങിയവർ സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന 'പാഠം - 1 ഒരു മദ്യപാനിയുടെ ആത്മകഥ' എന്ന ലഘു നാടകവും അരങ്ങേറും.