മുടപുരം: മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള ഉണർവിന്റെ പ്രതിമാസ സാഹിത്യ ചർച്ച നടന്നു. ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ ഉദയകുമാർ 'റസിയയുടെ കണ്ണുനീർ'എന്ന സ്വന്തം കഥ വായിച്ചു. തുടർന്ന് നോവലിസ്റ്റും ചെറുകഥാ കൃത്തുമായ സോക്രട്ടീസ് കെ. വലത്തിന്റെ ചെറുകഥാ 'രാസമഴ'യെക്കുറിച്ചു നിരൂപകൻ സുനിൽ വെട്ടിയറ മുഖ്യപ്രഭാഷണവും ചെറുകഥാകൃത്ത് അജിത് ഉളിയാഴ് തറ അനുബന്ധപ്രഭാഷണവും നടത്തി. ചർച്ചയിൽ രാമചന്ദ്രൻ കരവാരം, അഡ്വ. പി.കെ. ഗോപിനാഥൻ, രാജചന്ദ്രൻ, പ്രിയാ സുനിൽ, സുരേലാൽ, സി.എസ്. ചന്ദ്രബാബു, ഭാഗി അശോകൻ, വിപിൻചന്ദ്രൻ, ആർ.കെ. ബാബു എന്നിവർ പങ്കെടുത്തു. ബങ്കിം ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.