കിളിമാനൂർ:സി.പി.എം ജില്ലാ കമ്മിറ്റി അംഗം, കിളിമാനൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എം. ജയദേവൻ മാസ്റ്ററുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം മാസ്റ്ററുടെ വീട്ടിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ, ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.ജയചന്ദ്രൻ, ബി.പി.മുരളി എന്നിവർ പങ്കെടുത്തു.