visadhikaranayogam

വക്കം: മസ്റ്ററിംഗിലൂടെ പെൻഷൻകാരുടെ അവകാശങ്ങൾ ചോദ്യം ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് വി.ടി ബലറാം എം.എൽ.എ പറഞ്ഞു. പാവപ്പെട്ടവരെ മസ്റ്ററിംഗിന്റെ പേരിൽ അക്ഷയ കേന്ദ്രങ്ങളിൽ ദിവസങ്ങളോളം ഇരുത്തി കഷ്ടപ്പെടുത്തുകയാണിപ്പോൾ. ഇത് എന്തിന്റെ പേരിലായാലും അനീതിയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ നടപ്പിലാക്കുന്നതിൽ മത്സരിക്കുകയാണ്.ഇതിനെല്ലാം പുറമേ വക്കം ഗ്രാമ പഞ്ചായത്തിന്റെ ഭരണ സമിതിയുടെ പിടിപ്പ് കേടും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റി വക്കത്ത് സംഘടിപ്പിച്ച രാഷ്ട്രിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അംബി രാജ്, പി. ഉണ്ണികൃഷ്ണൻ, വക്കം സുകുമാരൻ, മണനാക്ക് ഷിഹാബുദ്ദീൻ, എം ജെ. ആനന്ദ്, രവീന്ദ്രൻ, ബൈജു, അനൂബ്, പ്രിൻസ് രാജ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.