വക്കം:രവി മെമ്മോറിയൽ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റ രണ്ടാമത് ഓമനക്കുട്ടൻ മെമ്മോറിയൽ, ശിവൻപിള്ള മെമ്മോറിയൽ, നടേശ്വൻ പ്രകാശൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫികൾക്ക് വേണ്ടി നടന്ന വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ജനത വോളിക്ലബ് തൊളിക്കോടിനെ പരാജയപ്പെടുത്തി സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (സായി) തിരുവനന്തപുരം ജേതാക്കളായി.
വിജയികൾക്ക് ട്രോഫികൾക്കു പുറമേ 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിക്ക് പുറമേ 15,000 രൂപയും സമ്മാനമായി നൽകി. ക്ലബിന്റെ മുൻകാല വോളിബോൾ താരം അകാലത്തിൽ പൊലിഞ്ഞുപോയ വക്കം സ്വദേശി രവീന്ദ്രൻനായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ട്രോഫി ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച കായിക താരമായ സായി തിരുവനന്തപുരത്തിന്റെ അലൻ കരസ്ഥമാക്കി വിജയികൾക്ക് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ട്രോഫികൾ വിതരണം ചെയ്തു.