കുഴിത്തുറ:തക്കലയിൽ മോഷ്ടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.ആരുവാമൊഴി പെരുമാൾപുരം സ്വദേശി തങ്കവേലിന്റെ മകൻ സൂര്യ(17)ആണ് മരിച്ചത്.ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.സൂര്യ ,കുമാരപുരം ഐ.ടി.ഐയിലെ വിദ്യാർത്ഥിയാണ്. വൈകുന്നേരം കോളേജുവിട്ട് വീട്ടിലേക്കുപോവുമ്പോൾ സൂര്യയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയി.തെറിച്ചുവീണ സൂര്യയെ നാട്ടുകാർ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ തക്കല പൊലീസ് പിന്നീട് പിടികൂടി. ഡ്രൈവർ ജൂലിയൻ മദ്യലഹരിയിലായിരുന്നു.