ആറ്റിങ്ങൽ: വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ ഊരൂ പൊയ്ക ഇടയ്ക്കോട് എം.ജി.എം യു.പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ച പ്രതിഭകൾക്ക് സ്നേഹോപഹാരമായി നൽകിയത് പ്രവൃത്തി പരിചയ ഇനങ്ങളിലെ പരിശീലനത്തിൽ അവർ നിർമ്മിച്ച ഇനങ്ങളാണ്. മുൻ ഗ്രന്ഥശാലാ സംഘം സെക്രട്ടറിയും റിട്ട. അദ്ധ്യാപകനുമായ പി. കൃഷ്ണപിള്ളയ്ക്ക് ചിരട്ട കൊണ്ടുള്ള പൂക്കുടയും ജൈവ വൈവിധ്യ ഉദ്യാനത്തിലെ പൂവുമാണ് നൽകിയത്. സാഹിത്യകാരൻ കെ. രവികുമാറിന് നൽകിയത് കുട്ടികൾ തന്നെ തുന്നി ഉണ്ടാക്കിയ കുടയാണ്.