ആറ്റിങ്ങൽ:ആറ്റിങ്ങൽ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കറവപ്പശുവിന് സബ്സിഡി കാലിത്തീറ്റ വിതരണം നടന്നു.വിതരണോദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് നിർവഹിച്ചു.വാർഡ് കൗൺസിലർ എസ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സഹകരണസംഘം പ്രസിഡന്റ് ജി ശശികുമാർ, ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,മുൻ ചെയർമാൻ സി.ജെ.രാജേഷ് കുമാർ,വാർഡ് മെമ്പർമാരായ ആർ.എസ്.പ്രശാന്ത്,എൻ.പത്മനാഭൻ,ചിറയിൻകീഴ് ക്ഷീര വികസന ഓഫീസർ വിമലകുമാരി അമ്മാൾ,സീനിയർ വെറ്റിനറി സർജൻ ബീന ബീവി,സഹകരണ സംഘം സെക്രട്ടറി സജി.ആർ എന്നിവർ സംസാരിച്ചു.സഹകരണ സംഘത്തിൽ പാൽ നൽകിവരവേ വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ വിളയിൽവീട്ടിൽ കൃഷ്ണൻകുട്ടിക്ക് ക്ഷീരവികസന വകുപ്പ് നൽകിയ അമ്പതിനായിരം രൂപയുടെ ധനസഹായം വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ കുടുംബത്തിന് കൈമാറി.സർക്കാർ ക്ഷീരവികസന വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന കറവപശുവിന് കാലിത്തീറ്റ സബ്സിഡി ജനകീയാസൂത്രണ പദ്ധതിപ്രകാരം ആറ്റിങ്ങൽ നഗരസഭ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സംഘത്തിൽ കാലിത്തീറ്റ സബ്സിഡി വിതരണം നടത്തിയത്.