നെടുമങ്ങാട്: തേക്കടയിൽ നടക്കുന്ന കെ.എസ്.കെ.ടി.യു നെടുമങ്ങാട് ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ ഉദ്ഘാടനം ചെയ്‌തു. വി. നാരായണൻ നായർ അദ്ധ്യക്ഷനായി. എസ്.എസ്. ബിജു സ്വാഗതം പറഞ്ഞു. അഡ്വ.കെ.വി. ശ്രീകാന്ത്, എസ്.കെ. ബിജു, എ.എം. ഫറൂഖ്, എ. റോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ. ഷീലജ (ചെയർപേഴ്‌സൺ),കെ.വി. ശ്രീകാന്ത് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.