nss

കുറ്റിച്ചൽ:പരുത്തിപ്പള്ളി ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ സ്കൂൾ പ്രിൻസിപ്പലിന് വൃക്ഷതൈ നൽകി നിർവഹിച്ചു.പി.ടി.എ .പ്രസിഡന്റ് സുഗതകുമാരനാചാരി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ.എസ്.ഹേമപ്രിയ,ജില്ലാ കോ-ഓർഡിനേറ്റർ എഫ്.ജോയ് മോൻ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം വി.എച്ച് .വാഹിദ,വാർഡ് മെമ്പർ എ.സുധീർ,എസ്.എം.സി.ചെയർമാൻകെ. ജയകുമാർ,പി.ടി.എ.വൈസ് പ്രസിഡന്റ് സമീനാ ബീവി,വി.എച്ച്.എസ്.ഇ.പ്രിൻസിപ്പൽ ജി.എസ്.മഞ്ജു,ഹെഡ്മിസ്ട്രസ് സി.പി.ഐറിൻ,സ്റ്റാഫ് സെക്രട്ടറി ബിവിൻ കുമാർ ,എൻ.എസ്. എസ്.ലീഡർ നദിയാ ഫാത്തിമ,പ്രോഗ്രാം ഓഫീസർ ഡോ.ദൃശ്യാനാഥ് എന്നിവർ സംസാരിച്ചു.