dyfi

ചിറയിൻകീഴ്: ഡി.വൈ.എഫ്.ഐ അഴൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. ‌ഡി.വൈ.എഫ്.ഐ മംഗലപുരം ബ്ലോക്ക് കമ്മിറ്റി ട്രഷറർ ടി.കെ റിജി വിതരണോദ്ഘാടനം നിർവഹിച്ചു ഡി.വൈ.എഫ്.ഐ മംഗലപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധീഷ് ലാൽ, അഴൂർ മേഖല സെക്രട്ടറി അനീഷ്, പ്രസിഡന്റ് ആസിഫ് മാടൻവിള, ട്രഷറർ ഷിഹാബുദ്ദീൻ, വൈസ് പ്രസിഡന്റ് റിനു, ജോയിന്റ് സെക്രട്ടറി വിഷ്ണു, കമ്മിറ്റി അംഗം പ്രമോദ് തെറ്റിച്ചിറ തുടങ്ങിയവർ പങ്കെടുത്തു.