നെടുമങ്ങാട് :ബാലസംഘം ആട്ടുകാൽ,പൂവത്തൂർ മേഖലാ കൺവൻഷനുകൾ നടന്നു.ആട്ടുകാലിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.തുളസികുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു.ടി.എസ്.സജി കുമാർ, എം.എ അഷറഫ്,അൻവർ ഷറഫ് നെടുമ്പയിൽ,കെ.എൽ പ്രകാശ് എന്നിവർ സംസാരിച്ചു. പ്രസിഡന്റായി അശ്വിനെയും സെക്രട്ടറിയായി ഗോവിന്ദനെയും കൺവീനറായി പ്രകാശിനെയും തിരഞ്ഞെടുത്തു.പൂവത്തൂർ മേഖല കൺവൻഷൻ ഷിജി ചെല്ലാങ്കോട് ഉദ്ഘാടനം ചെയ്തു.നീരജ് അദ്ധ്യക്ഷത വഹിച്ചു.അനു സ്വാഗതം പറഞ്ഞു.എസ്.എസ്.ബിജു,കെ.എസ്. ഉദയകുമാർ,ആർ.വി.ബിജു,ലക്ഷ്മി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ജി.നീരജ് (പ്രസിഡന്റ്),എ.അനു (സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.