വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ആറ് കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ വിവിധ വികസനപ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനിയർ ബി. ശോഭനകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെ. വേലപ്പൻ, എസ്. വിജയകുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്. പി.പി, ഡോ. അരുൺ. പി.വി, പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ, എം. ലാലി, എം. ശോഭന, ഡോ. എം.ഡി. ശശി, കെ. വിനീഷ്കുമാർ, എസ്.എൻ. അനിൽകുമാർ, പി. ബാലകൃഷ്ണൻനായർ, എസ്.എൻ.ക്ലമന്റ്, എം.എസ്. റഷീദ്, എം. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതോടെ വികസനപ്രവർത്തനം സാദ്ധ്യമാക്കുന്നതിനായി അടിയന്തരമായി ആറ് കോടി രൂപ അനുവദിക്കുകയും നിർമ്മാണപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്തു. ഫാർമസിസ്റ്റോർ, ഇമ്മ്യൂണൈസേഷൻ വാർഡ്, മോർച്ചറി, ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, ജനറേറ്റർ, ട്രാൻസ്ഫോമർ എന്നിവയുടെ ഉദ്ഘാടനവും നടന്നു.