വെള്ളറട: ലഹരിക്കെതിരെ ശക്തമായ നടപടിയുമായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്. സമ്പൂർണ പുകയില വിമുക്ത വിദ്യാലയ പരിസരം വാർത്തെടുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്തെ സ്കൂളുകളുടെ നൂറു മീറ്റർ ചുറ്റളവിൽ പുകയില വില്പന തടയുന്നതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പേൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘടാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനുകുമാർ, മെഡിക്കൽ ഓഫീസർ ഡോ. വിജയദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, കുന്നത്തുകാൽ ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.