നെടുമങ്ങാട് :മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പളക്കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംസ്ഥാന സമിതി കൺവീനറും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ആനാട് ജയൻ ആവശ്യപ്പെട്ടു.ജൂലൈ മാസത്തിനു ശേഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു രൂപ പോലും കൂലി നൽകിയിട്ടില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി പ്രകാരം പണിചെയ്ത ഇനത്തിൽ 674.33 കോടി രൂപയുടെ ബില്ലുകൾ സമർപ്പിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആനാട് ജയൻ പറഞ്ഞു.