വെള്ളനാട്: വെള്ളനാട് ചാങ്ങ ഗവ.എൽ.പി.എസ് വിദ്യാലയം പ്രതിഭകളിലേക്ക് എന്നതിന്റെ ഭാഗമായി സ്കൂളിൾകുട്ടികളും, അദ്ധ്യാപകരും, പൂർവവിദ്യാർത്ഥിയും, ശില്പകലാകാരനുമായ ശിവനെ സന്ദർശിച്ചു. ശില്പകലയെക്കുറിച്ചും, എങ്ങനെയെല്ലാം ശില്പം നിർമിക്കാം എന്നതിനെക്കുറിച്ചും കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി അദ്ദേഹം നല്കി.
കരുണാസായി അവാർഡ്, കോഴിക്കോട് കോർപ്പറേഷൻ പുരസ്കാരം, ഗുൽമോഹർ അവാർഡ്. തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ശിവന് ലഭിച്ചിട്ടുണ്ട്.
ഹെഡ്മിസ്ട്രസ്, എസ്.ആർ. ഉഷാദേവി, പി.ടി.എ പ്രസിഡന്റ് വി. ചന്ദ്രശേഖരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.