നെടുമങ്ങാട് :കരകുളം ഗവണ്മെന്റ് വി.എച്ച്.എസ്.എസിൽ കരിയർ സെമിനാറും എക്സിബിഷനും നടത്തി.ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സെല്ലും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു.വി.എച്ച്.എസ്.സി കരിക്കുലം ഡെപ്യുട്ടി ഡയറക്ടർ ഡോ.ഇ.ആർ.മിനി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുജു.എസിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റിയാസ്,എംപ്ലോയ്‌മെന്റ് ഓഫീസർ ജയൻ,പ്രിൻസിപ്പൽമാരായ ഡി.കെ മിനി,കെ.സതികുമാർ, ഹെഡ്മിസ്ട്രസ് കെ.ലത,സ്റ്റാഫ് സെക്രട്ടറി നൗഫൽ,കരിയർ വിദഗ്ദ്ധരായ ആർ.പി രേവതി,രതീഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു.