കോവളം: വിഴിഞ്ഞം നെല്ലിക്കുന്നിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കടക്കുളം നെല്ലിക്കുന്നിൽ ആർ.സി പള്ളിയ്ക്ക് എതിർവശം വാടക വീട്ടിലാണ് ശംബുലോഹർ (32)നെ മരിച്ച നിലയിൽ കണ്ടത്.ഏതാനും വർഷങ്ങളായി ഇയാൾ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിൽ ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കൂടെയുള്ള തൊഴിലാളികൾ അന്വേഷിച്ചപ്പോൾ മുറിയ്ക്കുള്ളിൽ കിടക്കുകയായിരുന്നു. വിളിച്ചിട്ടും ഉണരാതെ വന്നപ്പോൾ വിവരം വിഴിഞ്ഞം പൊലീസിനെ അറിയിച്ചു. ഉടൻ തിരുവനന്തപുരംമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല. ഹൃദയസ്തംഭനമാകാമെന്ന് പൊലീസ് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.