ആര്യനാട്:ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓൺ ദി ജോബ് പരിശീലനത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് സന്ദർശനം നടത്തി.അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് എസ്.പദ്മം,കൃഷി ഓഫീസർ രേഖവി.ആർ.നായർ എന്നിവർ ക്ലാസുകൾ നൽകി.45 ഓളം മണ്ണ് സാമ്പിളുകൾ കർഷകർ സ്കൂളിൽ പരിശോധനയ്ക്ക് എത്തിച്ചു.സയന്റിഫിക് അസിസ്റ്റന്റ് ആർ.ലത, ലാബ് അസിസ്റ്റന്റ് രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചു വിദ്ധാർത്ഥികൾ വീതം മണ്ണ് പരിശോധന രീതികൾ വിശദീകരിച്ചു.അദ്ധ്യാപകരായ എസ്.ദിവ്യ,ആർ.വി.വിനോദ്,സുജിൻ.വി.എസ്, ബിനു.കെ.ബി,ദീപേഷ് പി.കെ,മഞ്‌ജുഷ,ഷൈനി ക്രിസ്റ്റബിൾ,സുജ.ടി.എ എന്നിവർ പങ്കെടുത്തു