വിതുര: തൊളിക്കോട് പഞ്ചായത്ത് സി.ഡി.എസ് വാർഷികസമ്മേളനം ഇന്ന് വൈകിട്ട് 3ന് ന‌ടക്കും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 2ന് പുളിമൂട് ജംഗ്ഷനിൽ നിന്നു കുടുംബശ്രീ യൂണിറ്റുകൾ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര ഉണ്ടാകും. മന്ത്രി എ.സി.മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയൻ, വി.വിജുമോഹൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, വൈസ് പ്രസിഡന്റ് ആ‌.സി.വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെ.വേലപ്പൻ, തോട്ടുമുക്ക് അൻസർ, സമീമാറാണി, വിജയകുമാരി, സി.ഡി.എസ് അദ്ധ്യക്ഷ കെ.എസ്.ഷീജ, പഞ്ചായത്ത് സെക്രട്ടറി ബി.സജികുമാർ, പഞ്ചായത്തംഗം ജി.ജയകുമാർ, ഇ.ഷറഫുദ്ദീൻ, പഞ്ചായത്തംഗങ്ങളായ ടി.നളിനകുമാരി, ബി.സുശീല, ബി.ബിജു, സജിത എം.പി, എസ്.ബിനിതാമോൾ, ലിജി .എൽ.എസ്, രതികല .ആർ, എസ്.ഷീല, വി.വിജയൻ, കെ.വി.ഷിബു, തൊളിക്കോട് ഷംനാദ്, തൊളിക്കോട് അഷ്ക്കർ, എൻ.എസ്.ഹാഷിം, കുടുംബശ്രീ ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ കെ.ആർ.ഷൈജു എന്നിവരും വിവിധ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കും.