പൂവാർ: അരുമാനൂർ എം.വി.ഹയർസെക്കൻഡറി സ്‌കൂളിൽ ' വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടി സംഘടിപ്പിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രമുഖ നാടക, സീരിയൽ നടനുമായ അരുമാനൂർ ദിലീപിനെ ചടങ്ങിൽ ആദരിച്ചു. നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സച്ചിതാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. മദർ പി.ടി.എ പ്രസിഡന്റ് സോഫിയ അദ്ധ്യക്ഷയായി. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി, വാർഡ് അംഗം രമ, സ്‌കൂൾ മാനേജർ ഡോ. ജയകുമാർ, പ്രിൻസിപ്പൽ സജിത്കുമാർ, ഹെഡ്മിസ്ട്രസ് ഭവ, പി.ടി.എ സെക്രട്ടറി എസ്. അശോക് കുമാർ, പ്രവീൺ പ്രദ്യോത് തുടങ്ങിയവർ സംസാരിച്ചു.