വെള്ളറട: സംസ്ഥാന എക്സൈസ് വകുപ്പിന്റെയും അമ്പൂരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ വിദ്യാലയം പദ്ധതിയായ വിമുക്തിയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് വി. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലത സുരേന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ അജീഷ് എൽ.ആർ, ഫാ. ലൗലി ടി. തേവാരി, അമ്പിളി പുത്തൂർ, തുടങ്ങിയവർ സംസാരിച്ചു. രാജൻ അമ്പൂരി ലഹരി വിരുദ്ധ ക്ളാസെടുത്തു. ലഹരി വിരുദ്ധ ചിത്ര പ്രദർശനവും റാലിയും സംഘടിപ്പിച്ചു.