65

വർക്കല: പനയറ എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ വച്ച് നടന്ന വർക്കല സബ് ജില്ലാ കലോത്സവത്തിൽ, എൽ.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ചിലക്കൂർ ജി.എം.എൽ.പി.എസ് 45-ൽ 43- പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. ജില്ലയിലെ തന്നെ മറ്റ് സ്കൂളുകളെ അപേക്ഷിച്ച് സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന ഈ വിദ്യാലയം, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണിത്. തുടർച്ചയായി രണ്ടാം തവണയാണ് സ്കൂളിന് ഓവറോൾ കിരീടം കൈവരിക്കാൻ കഴിഞ്ഞത്. അറബിക് വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി അൽ അമീൻ എസ് സബ് ജില്ലയിലെ ബെസ്റ്റ് പെർഫോമർ ആയി തിരഞ്ഞെടുക്കപ്പെട്ടു.