നെടുമങ്ങാട്: അരുവിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് ഡോ.കെ. മോഹൻകുമാർ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി. സി.ആർ. ഉദയകുമാർ, അഡ്വ.എ.എ. ഹക്കിം, അഴിക്കോട് ഹുസൈൻ, രാധാകൃഷ്ണൻ നായർ, എസ്. ശിവൻകുട്ടി നായർ, വടക്കേമല സുരേഷ്, മുണ്ടേല ജയചന്ദ്രൻ, ജെ.സബീന, സി.രജിതകുമാരി, രമേഷ്ചന്ദ്രൻ, കെ.സുധീഷ്.എം, ആർ. ബാബുരാജ്, ഷാജഹാൻ, ജമീല തുടങ്ങിയവർ സംസാരിച്ചു.