കഴക്കൂട്ടം: സംസ്ഥാന സ്കൂൾ ശാസ്ത്രമേള ക്ലേ മോഡലിംഗിൽ ഒന്നാം ഒന്നാം സ്ഥാനം നേടിയ പോത്തൻകോട് എൽ.വി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യനെ രാജീവ്ഗാന്ധി കൾചറൽ ഫോറം ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. മുരുക്കുംപുഴ, ഇടവിളാകം സൂര്യാദി ഭവനിൽ ഷണ്മുഖൻ,ശോഭ ദമ്പതികളുടെ മകനായ ആദിത്യൻ ക്ലേ മോഡലിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ്. ഫോറം പ്രസിഡന്റും കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവുമായ അഡ്വ.എസ്. കൃഷ്ണകുമാർ ഉപഹാരവും പൊന്നാടയും നൽകി അനുമോദിച്ചു. ഫോറം ജനറൽ സെക്രട്ടറി ജി.സുരേന്ദ്രൻ, ഭാരവാഹികളായ അഴൂർവിജയൻ, വി.കെ.ശശിധരൻ, കെ. ഓമന, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.