തിരുവനന്തപുരം: തലസ്ഥാനവാസികളുടെ വസ്ത്ര സങ്കല്പങ്ങൾക്ക് നിറമേകാൻ പ്രീതി മഹാദേവന്റെ വുമൺസ് ആൻഡ് കിഡ്‌സ് വെയർ എക്‌സിബിഷൻ ആൻഡ് സെയിൽ നാളെ മുതൽ ആരംഭിക്കും. കവടിയാർ വുമൺസ് ക്ലബിൽ 22 മുതൽ 24 വരെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. കോട്ടൺ, റയോൺ മെറ്റീരിയലുകളിൽ തയ്യാറാക്കിയിരിക്കുന്ന കുർത്തകൾ, പലാസോ സെറ്റ്, ടോപ്പുകൾ, സാരികൾ, കുട്ടികൾക്കുള്ള ഫ്രോക്കുകൾ തുടങ്ങിയവയുടെ വലിയ ശേഖരവുമായാണ് വസ്ത്രമേള ഒരുങ്ങുന്നത്. മൂന്ന് വർഷമായി വസ്ത്ര ഡിസൈനിംഗ് രംഗത്ത് പ്രവ‌ർത്തിക്കുന്ന പ്രീതി മഹാദേവന്റെ ഏറ്റവും പുതിയ ഡിസൈനുകളും മേളയിലുണ്ടാകും. 400 രൂപ മുതലാണ് വില ആരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വസ്ത്രങ്ങൾക്ക് 10 മുതൽ 70 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും. 3000 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ഒരെണ്ണം സൗജന്യമായും ലഭിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. ഫോൺ: 8547605559, 9846022246.