ddd

നെയ്യാറ്റിൻകര: പൂവച്ചൽ സദാശിവന്റെ സ്‌മരണക്കായി നൽകുന്ന പുരാണശ്രീ പുരസ്‌കാരം അമരവിള നീറകത്തല സ്വദേശി ശ്യാമളാ സാംബശിവന് ഖാദിബോ‌ർഡ് വൈസ് ചെയർപേഴ്സൺ ശോഭനാജോർജ്ജ് സമ്മാനിച്ചു. പൂവച്ചൽ സദാശിവൻ അനുസ്‌മരണച്ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. കെ.രാമൻപിള്ള അദ്ധ്യക്ഷനായിരുന്നു. വലിയശാല മണികണ്ഠൻ, ബദറുദ്ദീൻ, വി. പ്രതാപൻനായർ തുടങ്ങിയവർ പങ്കെടുത്തു.