വർക്കല:അൽഅയിൻ റിട്ടേണീസ് അസോസിയേഷൻ (അറ) സൗത്ത്സോൺ കുടുംബസംഗമം 24ന് ശ്രീനിവാസപുരം കണ്വാശ്രമത്തിൽ നടക്കും.രാവിലെ 10ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്യും. സൗത്ത്സോൺ പ്രസിഡന്റ് അബ്ദുൽഷുക്കൂർ അദ്ധ്യക്ഷത വഹിക്കും.കെ.കെ.അബ്ദുൽസലാം മുഖ്യപ്രഭാഷണം നടത്തും.കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ,ബാങ്ക്ഓഫ് ഇന്ത്യ സോണൽ മാനേജർ മകേഷ് കുമാർ എന്നിവർ സംസാരിക്കും. നിർദ്ധന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകും.കെ.പി.അബു,ഷാജഹാൻ വർക്കല,ജോബ്എഡ്മെൻ, കെ.പി.അബ്ദുൽറസാക്ക്,താഹിർ,ഉമ്മൻവർഗീസ്,ബേബികുര്യാക്കോസ് എന്നിവർ സംസാരിക്കും.സൗത്ത്സോൺ സെക്രട്ടറി ജെ.വിജയൻ സ്വാഗതവും ഷിഹാബുദ്ദീൻ നന്ദിയും പറയും.