തിരുവനന്തപുരം: കഥകളിക്കും ഓട്ടൻതുള്ളലിനുമെല്ലാം പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മേക്കപ്പിടാൻ വേദിക്കരികിൽ ക്ളാസ് മുറികളില്ലാത്തതിനാൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ മേക്കപ്പിടാനും ഉടുത്തുകെട്ടാനും സ്ഥലം കണ്ടെത്തിയത് ക്ളാസ് വരാന്തയിൽ.
അഞ്ചാം വേദിയിലായിരുന്നു കഥകളി, ഓട്ടൻതുള്ളൽ മത്സരങ്ങൾ നടന്നത്. വേദിയുടെ സമീപത്ത് ക്ലാസ് മുറികളെല്ലാം ഓരോരോ കമ്മിറ്റിക്കാർ കൈയടക്കിയരുന്നു. മത്സരം നടക്കുന്ന ഹാളിനു തൊട്ടടുത്ത് ക്ലാസ് മുറികളുണ്ടെങ്കിലും അതു പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ ഗതികെട്ടാണ് കുട്ടികൾ വരാന്തയിലിരുന്ന് മേക്കപ്പിട്ടത്.