മലയിൻകീഴ്:എസ്.എൻ.ഡി.പി.യോഗം വിളപ്പിൽ ശാഖാ വാർഷിക പൊതുയോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് രത്നാകരന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ ചേർന്ന യോഗത്തിൽ നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,ഡയറക്ടർ ബോർഡ് അംഗം വിളപ്പിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.ശാഖാ ഭാരവാഹിികളായി രത്നാകരൻ (പ്രസിഡന്റ് ),വി.രഘുകുമാർ(സെക്രട്ടറി),രാജീവൻ(വൈസ് പ്രസിഡന്റ്),യൂണിയൻ പ്രതിനിധി:വിളപ്പിൽ ചന്ദ്രൻ എന്നിവരെയും 14 അംഗ എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.