നെടുമങ്ങാട് : മലയോര റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ കോൺഗ്രസ് നെടുമങ്ങാട്, വെമ്പായം, വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി വെമ്പായം മുതൽ നെടുമങ്ങാട് പി.ഡബ്ലിയു.ഡി ഓഫീസ് വരെ ലോംഗ് മാർച്ച് നടത്തി.ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.എസ്.അരുൺകുമാറിനും വെമ്പായം മനോജിനും പതാക കൈമാറി മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് പി.ഡബ്ലിയു.ഡി ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി ഉദ്‌ഘാടനം ചെയ്തു. അഡ്വ. തേക്കട അനിലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ, പി.എസ്. പ്രശാന്ത്,എം.മുനീർ, കല്ലയം സുകു, അഡ്വ.എൻ.ബാജി, നെട്ടിറച്ചിറ ജയൻ, അഡ്വ. വെമ്പായം അനിൽ,കൊയ്ത്തൂർക്കോണം സുന്ദരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ അഡ്വ.എസ്.അരുൺകുമാർ,വെമ്പായം മനോജ്,കൗൺസിലർ ടി.അർജുനൻ, വട്ടപ്പാറ ചന്ദ്രൻ, സുനിതകുമാരി, കെ.ജെ.ബിനു,സതീഷ് കുമാർ, രാജേന്ദ്രൻ നായർ, എം.എസ്. ബിനു,കെ.കെ. ഷെരീഫ്, മോഹനൻ നായർ, ശേഖരൻ, ഹാഷിം റഷീദ്, അഡ്വ.മഹേഷ് ചന്ദ്രൻ, ഫാത്തിമ, പള്ളിക്കൽ നസീർ, ഹസീന, അഡ്വ.നൂർജി, കരുപ്പൂര് ഷിബു, മന്നൂർക്കോണം സജാദ് തുടങ്ങിയവർ പ്രസംഗിച്ചു.