നെടുമങ്ങാട്: നഗരസഭ കേരളോത്സവംനാളെ മുതൽ 24 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു. തീയതി, മത്സര ഇനങ്ങൾ, അവ നടത്തപ്പെടുന്ന സ്ഥലം എന്നീ ക്രമം ചുവടെ. നാളെ ഓട്ടം -അന്താരാഷ്‌ട്ര മാർക്കറ്റ്, ഫുട്ബാൾ -ബ്ലോക്ക് പഞ്ചായത്ത് സ്റ്റേഡിയം, കലാമത്സരങ്ങൾ -ടൗൺ ഹാൾ, ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസ് -നെട്ട ഇൻഡോർ സ്റ്റേഡിയം, വടംവലി -ഗേൾസ് എച്ച്.എസ്.എസ്, അത്‌ലറ്റ് -ബി.യു.പി.എസ്, വോളിബാൾ -പുലിപ്പാറ മിനി സ്റ്റേഡിയം. 23 ന് നീന്തൽ -വേങ്കവിള കുളം, കളരിപ്പയറ്റ് -മിനി സ്റ്റേഡിയം,ക്രിക്കറ്റ് - ബ്ലോക്ക് പഞ്ചായത്ത് സ്റ്റേഡിയം,ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് -നെട്ട സ്റ്റേഡിയം, പഞ്ചഗുസ്തി, ചെസ് - പുലിപ്പാറ മിനി സ്റ്റേഡിയം, 24 ന് കബഡി - നെട്ട സ്റ്റേഡിയം. സമാപനസമ്മേളനവും സമ്മാനദാനവും പിന്നണി ഗായിക രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും.